കൊച്ചി: പി.എം. ഫൗണ്ടേഷന്റെ ഈ വർഷത്തെ വാർഷിക വിദ്യാഭ്യാസ അവാർഡ് ദാന ചടങ്ങ് ജസ്റ്റിസ് ഫാത്തിമ ബീവിക്കുള്ള ആദരമായി. വിവിധ ജില്ലകളിൽ ഫൗണ്ടേഷൻ നടത്തിയ ടാലന്റ് സെർച്ച് പരീക്ഷയിൽ ഉയർന്ന മാർക്ക് കരസ്ഥമാക്കിയ 249 വിദ്യാർത്ഥികളാണ് അവാർഡിന് അർഹരായത്.
മഞ്ചേരി സ്വദേശി റാശിക് സബീബ്, ജസ്റ്റീസ് ഫാത്തിമ ബീവി ടാലൻറ് സെർച്ച് ടോപ്പർ അവാർഡ് കരസ്ഥമാക്കി. മികച്ച സ്കൂളിനുള്ള പ്രൊഫ. കെ. എ. ജലീൽ സ്മാരക അവാർഡ് പുറത്തൂർ ഗവൺമെന്റ് യു.പി. സ്കൂളിന് ലഭിച്ചു .
സ്പീക്കർ എ.എൻ.ഷംസീർ മുഖ്യാതിഥിയായി. ഡോ. സജി ഗോപിനാഥ്, ദിവ്യ എസ്. അയ്യർ എന്നിവർ ക്ലാസുകൾ നടത്തി.
ഫൗണ്ടേഷൻ ചെയർമാൻ എ.പി.എം. മുഹമ്മദ് ഹനീഷ്, സ്ഥാപകൻ ഡോ. പി. മുഹമ്മദ് അലി, ട്രസ്റ്റി ഖദീജ സീനത്ത്, ഡോ. മുബാറക് പാഷ, ഡോ. അഷ്റഫ് കടക്കൽ, ഡോ. കെ.ടി. അഷ്റഫ്, സി എച്ച് എ റഹീം, പി എം സാലിഹ് തുടങ്ങിയവർ പ്രസംഗിച്ചു.