ആലങ്ങാട്: കടയിൽ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ട് യുവാക്കളെ ആലുവ വെസ്റ്റ് പൊലിസ് അറസ്റ്റ് ചെയ്തു.നീറിക്കോട് കാട്ടിപ്പറമ്പിൽ വീഗ്നേഷ് (29), പുതിയറോഡ് മണ്ണായത്ത് വീട്ടിൽ അർജുൻ (25) എന്നിവരാണ് പിടിയാലായത്.ശനി വൈകീട്ട് അഞ്ചിന് ആലങ്ങാട് കുന്നുംപുറം - കൈത്തറി റോഡിൽ ഇരവിപുരം ക്ഷേത്രത്തിന് എതിർവശത്തുള്ള മേപ്പാടത്ത് സന്തോഷിന്റെ കടയിലാണ് ഇവർ അതിക്രമം കാട്ടിയത്. പണം നൽകാനുള്ള ആളെത്തേടി കടയിലെത്തിയ ഇവർ പണം ചോദിച്ച് ഭീഷണിപ്പെടുത്തി. കടയിൽ വന്നവർക്ക് നേരെയും സ്ത്രീകൾക്ക് നേരെയും ഭീഷണി മുഴക്കി.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സംഘം ഇരുവരെയും പിടികൂടുകയായിരുന്നു. പോക്സോ ഉൾപ്പടെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണിവരെന്ന് പൊലീസ് പറഞ്ഞു.