അങ്കമാലി: പഴയമാർക്കറ്റ് റോഡിൽ കളർഹൗസ് പെയിന്റ് കടയുടെ മുകൾനിലയിലെ ഗോഡൗണിൽ വൻതീപിടിത്തം. ലക്ഷങ്ങളുടെ നഷ്ടമാണുള്ളത്. ശനിയാഴ്‌ച വൈകിട്ട് നാലരയോടെ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട മർച്ചന്റ്സ് അസോസിയേഷനിലെ ജീവനക്കാരി സമീപത്തെ കടകളിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് അങ്കമാലി ഫയർഫോഴ്സും മറ്റിടങ്ങളിൽ നിന്നുള്ള ഏഴ് ഫയർഫോഴ്സ് യൂണിറ്റുകളും എത്തിയാണ് തീയണച്ചത്.
ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണു തീപിടിത്തമെന്നു കരുതുന്നു. പി.ജെ.പൗലോസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗൺ. തൊട്ടടുത്തായി ഒട്ടേറെ കടകളാണുള്ളത്. താഴത്തെ പെയിന്റ് കടകളിലേക്കും മറ്റും തീ പടരാതിരുന്നത് രക്ഷയായി