തോപ്പുംപടി: കൊച്ചി തുറമുഖത്ത് നാലംഗ സംഘത്തി​ന്റെ ആക്രമണത്തി​ൽ യുവാവിന് ഗുരുതര പരിക്ക്. തുറമുഖം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ടോപ് ലൈൻ സർവീസിന്റെ പാർട്ണർ ടി. എം. റിസ്വാന് (44) ആണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. വില്ലിംഗ്ടൺ ഐലൻഡി​ലെ റിസ്വാന്റെ കമ്പനിയുടെ ഗോഡൗണിന് സമീപം കാത്തിരുന്ന നാലംഗ അക്രമി സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ദേഹമാസകലം പരിക്കേറ്റ ഇയാളെ എറണാകുളം മെഡിക്കൽ ട്രസ്റ്റിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയതായി​ ഹാർബർ പൊലീസ് അറിയിച്ചു.