dsd
അറസ്റ്റിലായ പ്രതികൾ

കൊച്ചി: എറണാകുളം സൗത്ത് മുല്ലയ്ക്കൽ റോ‌ഡിൽ പ്രവ‌ർത്തിക്കുന്ന സ്വകാര്യ ഹോസ്റ്റലിൽ അർദ്ധരാത്രി അതിക്രമിച്ചുകയറി അന്തേവാസികളെ ആക്രമിച്ച് സ്വർണമാലയും മോതിരവും അഞ്ച് മൊബൈൽഫോണും കവർന്ന കേസിൽ നിയമ വിദ്യാർത്ഥിനിയടക്കം നാല് പേർ അറസ്റ്റിലായി. എറണാകുളം പോണേക്കര സ്വദേശി കൂട്ടുങ്ങൽ വീട്ടിൽ സെജിൻ പയസ് (21), ആലപ്പുഴ ചേർത്തല പാണാവള്ളി തൃച്ചാട്ടുകുളം വീട്ടിൽ കയിസ് (35), ഇടുക്കി രാജാക്കാട് ആനപ്പാറ എടയാട്ടിൽ വീട്ടിൽ ജെയ്‌സൺ (39), ആലുവ തൈക്കാട്ടുക്കര ഡി.ഡി ഗ്ലോബലിൽ മനു (30) എന്നിവരാണ് സൗത്ത് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം നടന്ന സംഭവത്തി​ൽ അഞ്ച് പേരാണ് അതിക്രമത്തിന് ഇരയായത്. ഊട്ടി, മൂന്നാർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ പ്രതികൾ തൃശൂരിൽ എത്തിയി​ട്ടുണ്ടെന്ന വിവരം ലഭിച്ചതി​നെത്തുടർന്ന് പ്രതികൾ സഞ്ചരിച്ച വാഹനം തടഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഡി.സി.പി എസ്.സുദർശന്റെ നിർദ്ദേശപ്രകാരം സൗത്ത് സി.ഐ എം.എസ്.ഫൈസലിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.