കൊച്ചി: സാമൂഹി​ക മാദ്ധ്യമങ്ങൾ വഴി യുവതിയെ അപമാനിച്ച കേസിൽ പ്രതി പിടിയിൽ. ചേർത്തല എരമല്ലൂർ കോരിയിൽ റെജിൻ അലക്‌സിനെയാണ് (33) സെൻട്രൽ പൊലീസ് പിടികൂടിയത്. 2018ലാണ് കേസിനാസ്പദമായ സംഭവം. ഹൈക്കോടതി ജംഗ്ഷനിൽ പ്രതി നടത്തിയിരുന്ന സ്പായിൽ എത്തിയ പരാതിക്കാരിയോട് ഹെയർ സ്പാ ചെയ്യുന്നതിന്റെ വീഡിയോ ചിത്രീകരിക്കാനുള്ള അനുവാദം വാങ്ങി​യ പ്രതി​ വീഡിയോ എടുക്കുന്നതിനിടയിൽ ലൈംഗിക ചുവയോടെ മോശമായി പെരുമാറുകയായി​രുന്നു. തുടർന്ന് ഈ വീഡിയോ സാമൂഹി​ക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.