yout

തൃപ്പൂണിത്തുറ: റോട്ടറി തൃപ്പൂണിത്തുറ റോയലിന്റെ ആഭിമുഖ്യത്തിൽ വെങ്കിടേശ്വര സ്‌കൂൾ, തൃപ്പൂണിത്തുറ തിരുവാങ്കുളം ചിന്മയ വിദ്യാലയ, ഭവൻസ് മുൻഷി വിദ്യാശ്രമം, എന്നിവയിലെ ഇന്ററാക്ട് ക്ലബിലെ വിദ്യാർത്ഥികൾക്കായി റോട്ടറി യൂത്ത് ലീഡർഷിപ്പ് ക്യാമ്പ് സംഘടിപ്പിച്ചു.

റോട്ടറി തൃപ്പൂണിത്തുറ റോയൽ പ്രസിഡന്റ് അഡ്വ. രാമകൃഷ്ണൻ പോറ്റി അദ്ധ്യക്ഷത വഹിച്ചു. ജി.ജി.ആർ വിനോദ് മേനോൻ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക് കൗൺസിലർ ബാലഗോപാൽ, മേജർ അനീഷ് ഗുരുദാസ് എന്നിവർ ക്ളാസെടുത്തു. റോട്ടറി യൂത്ത് ചെയർ അഡ്വ. ബിന്ദു രാജേഷ്, ഡോ. അജിത് എന്നിവർ നേതൃത്വം നൽകി.