കടവന്ത്ര: മട്ടലിൽ ഭഗവതി ക്ഷേത്രത്തിലെ പ്രതിമാസ പ്രതിഷ്ഠാദിനവും അയ്യപ്പൻവിളക്കും ഇന്ന് ആഘോഷിക്കും. രാവിലെ മഹാഗണപതിഹോമം, കലശാഭിഷേകം എന്നിവയുണ്ടാകും. സർവൈശ്വര്യപൂജക്കും ശേഷം അന്നദാനം. വൈകിട്ട് നിറമാല, ചുറ്റുവിളക്ക്, കടവന്ത്ര രഞ്ജിത്തിന്റെ പഞ്ചവാദ്യം, തൃപ്പൂണിത്തുറ ഭരതൻ മേനോൻ സ്മാരക സമിതിയുടെ അയപ്പൻപാട്ടും വിളക്കും എന്നിവയുമുണ്ടാകുമെന്ന് മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ അറിയിച്ചു.