scuba-diving

കൊച്ചി: ഭിന്നശേഷിക്കാർക്കായുള്ള ജില്ലാ അഡ്വെഞ്ചർ ക്ലബിന്റെ രൂപീകരണത്തോടനുബന്ധിച്ചു തമ്മനം അക്വാലിയോ ക്ലബിൽ സംഘടിപ്പിച്ച സ്കൂബാ ഡൈവിംഗ് പരിശീലനം സംഘടിപ്പിച്ചു. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി സതീഷ് മിറാൻഡ അദ്ധ്യക്ഷനായി. സഹൃദയ ഡയറക്ടർ ഫാ.ജോസ് കൊളുത്തുവെള്ളിൽ, അരൂർ റോട്ടറി ക്ലബ് സെക്രട്ടറി സെജി മൂത്തേരിൽ , അക്വാലിയോ ഡൈവ് സെന്റർ ഡയറക്ടർ ജോസഫ് ദിലീഷ്, സിസ്റ്റർ അഭയ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. സ്‌പെഷ്യൽ സ്‌കൂളുകളിൽ നിന്നും സഹൃദയ കൂട്ടായ്മകളിൽ നിന്നുമെത്തിയ 25 പേർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്.