പറവൂർ: തത്തപ്പിള്ളി - വള്ളുവള്ളിപ്പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിന് 1 കോടി 67 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. പാലത്തിനും അപ്രോച്ച് റോഡിനും ഉൾപ്പെടെ 12 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

അപ്രോച്ച് റോഡിന് ഏറ്റെടുത്ത സ്ഥലം ഉടമകൾക്ക് സമയബന്ധിതമായി നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ ചില ഭൂവുടമകൾ സമ്മതപത്രം നൽകിയിട്ടില്ല. ഇത് പരിഹരിക്കാനാണ് വീണ്ടും എസ്റ്റിമേറ്റ് സമർപ്പിച്ചത്. ജില്ലാ കളക്ടറുടെ അനുമതി ലഭിച്ചയുടൻ ആലുവ അക്വിസിഷൻ തഹസിൽദാർ ഭൂവുടമകൾക്ക് തുക കൈമാറും. ഇതിനുശേഷം അപ്രോച്ച് റോഡിന്റെ നിർമ്മാണം വേഗം പൂർത്തീകരിക്കുമെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു.