പറവൂർ: പറവൂർ നിയോജക മണ്ഡലത്തിലെ വിവിധ റോഡുകളുടെ ടാറിംഗിന് കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി ഇരുപത് കോടി രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. അത്താണി - ആവൂട്ടി റോഡ് , വഴിക്കുളങ്ങര കവല കണ്ഠകർണൻവെളി കവല റോഡ്, തട്ടുകടവ് - പറവൂർ മാർക്കറ്റ് റോഡ്, പറയകാട് - കൂട്ടുകാട് റോഡ്, കൂട്ടുകാട് -ചാലിപ്പാലം റോഡ്, ചാലിപ്പാലം - ചേന്ദമംഗലം റോഡ്, കണ്ണൻകുളങ്ങര - കൊച്ചങ്ങാടി റോഡ്, മൂത്തകുന്നം ഫെറികടവ് - ലേബർ ജംഗ്ഷൻ റോഡ്, തോന്ന്യാകാവ് - തൃക്കപുരം എന്നിവയുടെ നവീകരണ പ്രവർത്തികൾക്കാണ് ഹൈബി ഈഡൻ എം.പി മുഖേന എസ്റ്റിമേറ്റ് സമർപ്പിച്ചത്.