കാഞ്ഞിരമറ്റം: ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ, സാംസ്കാരിക, സന്നദ്ധ സംഘടനയായ ഷിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന് സാമൂഹ്യ പ്രവർത്തകനായ കണക്കൻചേരിൽ കെ.എ.മജീദ് വീൽ ചെയർ സംഭാവന ചെയ്തു. ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.എ. അനസ് ഏറ്റുവാങ്ങി. ആമ്പല്ലൂർ പഞ്ചായത്ത് ആരോഗ്യ സമിതി ചെയർമാൻ എം.എം.ബഷീർ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് പിറവം മണ്ഡലം വൈസ് പ്രസിഡന്റ് പി.എസ്.മുഹമ്മദ് ഉക്കാഷ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഒ.യു. ഉർഷീദ്, യൂത്ത് ലീഗ് പിറവം മണ്ഡലം സെക്രട്ടറി കെ.ബി. ഷമീർ , എം.എസ്.എഫ്.ജില്ലാ സെക്രട്ടറി മുഹമ്മദ് ഹാരിസ്‌ ലബ്ബ, കെ.എ മജീദ് എന്നിവർ സംസാരിച്ചു