
തൃപ്പൂണിത്തുറ: നവകേരള സദസ് തൃപ്പൂണിത്തുറ മണ്ഡലം കുട്ടികൾക്കായി സംസ്ഥാന ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. പതിനൊന്ന് മണിക്ക് ലായം കൂത്തമ്പലത്തിൽ ചിത്രകാരൻ രജ്ഞിത് ലാൽ ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ ആർ.കെ. ചന്ദ്രബാബു അദ്ധ്യക്ഷനായി. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.കെ. പീതാംബരൻ, കെ.വി. കിരൺ രാജ്, ആർ.എൽ.വി കോളേജ് അദ്ധ്യാപകൻ മനുമോഹൻ എന്നിവർ സംസാരിച്ചു.
സമാപന സമ്മേളനം അഡ്വ. എം. സ്വരാജ് ഉദ്ഘാടനം ചെയ്തു. ട്രോഫികളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ കെ.കെ പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.ടി. അഖിൽദാസ്, അമലു മോഹൻ, അർഷ പ്രസാദ് എന്നിവർ സംസാരിച്ചു.