കോലഞ്ചേരി: കെ.എസ്.ടി.എ കോലഞ്ചേരി ഉപജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എൽ. മാഗി ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് എം.പി. ബേബി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു, സംസ്ഥാന കമ്മിറ്റി അംഗം ഡാൽമിയ തങ്കപ്പൻ, ടി.പി. പത്രോസ്, ബെൻസൺ വർഗീസ്, ടി.വി. പീറ്റർ, അജി നാരായണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എം. അജയകുമാർ (പ്രസിഡന്റ്), എം.പി. ബേബി (സെക്രട്ടറി), സിനി സി. ചീരാൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.