
തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം വെണ്ണല ശോഖയിലെ ഗുരുദേവ ഭക്തരുടെ ചിരകാല സ്വപ്നമായിരുന്ന ക്ഷേത്ര ഗോപുരത്തിന്റെ സമർപ്പണം നടന്നു. കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഗോപുര സമർപ്പണം നിർവഹിച്ചു. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി ധർമ്മചൈതന്യ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. കെ.ആർ. രാജപ്പൻ, കെ.ഐ. വിജയൻ എന്നിവരെ ആദരിച്ചു. ശാഖാ പ്രസിഡന്റ് എ.എം. സുരേന്ദ്രൻ സ്വാഗതവും ശാഖാ സെക്രട്ടറി ഷാനവാസ് നന്ദി പറഞ്ഞു. സമ്മേളനത്തിനുശേഷം പ്രസാദ ഊട്ട് നടന്നു.