ആലങ്ങാട്: ലോക ഭിന്നശേഷി ദിനത്തിൽ കരുമാല്ലൂർ കാരിച്ചിറ ബസ് സ്റ്റോപ്പിന് സമീപം പ്രവർത്തിക്കുന്ന ബഡ്സ് സ്കൂൾ സന്ദർശിച്ച് കരുമാല്ലൂർ എഫ്.എം.സി. ടി ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ. ബഡ്സ് സ്കൂളിലെ വിദ്യാർത്ഥികളോടൊപ്പം വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. ബഡ്സ് സ്കൂൾ അദ്ധ്യാപകരായ മായ ഷിബുരാജ്, കെ. കെ. ജിജി, സ്കൂൾ പ്രിൻസിപ്പൽ പീറ്റർ ജോൺ, പ്രോഗ്രാം ഓഫീസർ മേഘന ബാബു, അസി. പ്രോഗ്രാം ഓഫീസർ ടീന ജോസഫ് എന്നിവർ സംസാരിച്ചു.