മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം പായിപ്ര ശാഖയുടെ ആഭിമുഖ്യത്തിലെ കുടുംബസംഗമം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എം.എസ്.സി മൈക്രോ ബയോളജിയിൽ ഒന്നാം റാങ്ക് നേടിയ അപർണ ശശിയെ യൂണിയൻ വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ അനുമോദിച്ചു. ശാഖയുടെ ഉപഹാരവും അദ്ദേഹം സമ്മാനിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, യോഗം ഡയറക്ടർ ബോർഡ് അംഗം പ്രമോദ് കെ. തമ്പാൻ, കേരളകൗമുദി ലേഖകൻ സി.കെ. ഉണ്ണി, ശാഖാ സെക്രട്ടറി ഇ.കെ. രാജൻ, വൈസ് പ്രസിഡന്റ് ഇ.കെ. സുരേഷ് എന്നിവർ സംസാരിച്ചു.