ആലുവ: സാമൂഹ്യരാഷ്ട്രീയ പ്രവർത്തകനും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അമരക്കാരനുമായിരുന്ന എം.എ. ടോമിയെ അനുസ്മരിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം ടി.കെ. മോഹനൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആർ.ജെ.ഡി നേതാവ് മുല്ലക്കര സക്കരിയ അദ്ധ്യക്ഷത വഹിച്ചു. ജോൺസൺ പി. ജോൺ, എം. സുനിൽകുമാർ, മുപ്പത്തടം മോഹൻദാസ്, പി.സി. ചാക്കോ മാർഷൽ, എം.വി. ലോറൻസ്, എം.എ. സുരേഷ്, ജോസ് അക്കരക്കാരൻ, ടി.ബി. പ്രസാദ്, കെ.കെ. മോഹനൻ, പി.പി. ഷാജി, സി.ജെ. ഉമ്മൻ, സി.കെ. റസാക്ക്, മജീദ് പേടിക്കാട്ട്, എൻ.കെ. വിദ്യാമോൾ, കെ.എസ്. നിഥിൻ തുടങ്ങിയവർ സംസാരിച്ചു.