മൂവാറ്റുപുഴ: മണ്ഡലംതല നവകേരള സദസിന്റെ ഭാഗമായി സംഘാടക സമിതി ഓഫീസ് പ്രവർത്തനം തുടങ്ങി. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം നിർവഹിച്ചു. കച്ചേരിത്താഴത്ത് ബസ് ഷെൽട്ടറിന് എതിർവശത്തെ കെട്ടിടത്തിലാണ് സംഘാടകസമിതി ഓഫീസ് പ്രവർത്തിക്കുന്നത്.

യോഗത്തിൽ മൂവാറ്റുപുഴ മണ്ഡലംതല സംഘാടക സമിതി ചെയർമാൻ എൽദോ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ബാബു പോൾ, പി.എം. ഇസ്മയിൽ, സംസ്ഥാന ചലച്ചിത്ര അക്കാഡമി അംഗം എൻ. അരുൺ, യു.ആർ. ബാബു, എം.എ. സഹീർ, മേരി ജോർജ്, ഉഷ ശശിധരൻ, കൗൺസിലർമാരായ ആർ.രാകേഷ്, കെ.ജി. അനിൽകുമാർ, നെജില ഷാജി, സർക്കിൾ സഹകരണ യൂണിയൻ പ്രസിഡന്റ് വി.കെ.ഉമ്മർ, എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.