പെരുമ്പാവൂർ: നവകേരള സദസിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ സി.പി.ഐ പെരുമ്പാവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിളംബരജാഥ ഇന്നു രാവിലെ 8ന് വല്ലം ചൂണ്ടി ജംഗ്ഷനിൽ നിന്ന് ആരംഭിക്കും. സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.കെ. അഷറഫ് ഫ്ലാഗ് ഓഫ് ചെയ്യും. മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പര്യടനം നടത്തി വൈകിട്ട് പെരുമ്പാവൂർ ടൗണിൽ സമാപിക്കും.