പെരുമ്പാവൂർ: പെരുമ്പാവൂരിൽ നവകേരള സദസ് നടക്കുന്ന ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കങ്ങൾ തകൃതി. സ്കൂൾ ഗ്രൗണ്ടിൽ പന്തൽ നിർമ്മാണം പുരോഗമിക്കുന്നു. പരാതികൾ സ്വീകരിക്കുന്നതിന് 12 കൗണ്ടറുകളാണ് വേദിയിൽ സജ്ജീകരിക്കുന്നത്. 10നാണ് പെരു മ്പാവൂരിലെ നവകേരള സദസ്. അന്നു രാവിലെ 9 മുതൽ ജനങ്ങൾക്ക് കൗണ്ടറുകളിൽ പരാതികളും വികസന കാഴ്ചപ്പാടുകളും സമർപ്പിക്കാം.