വൈപ്പിൻ: വൈപ്പിനിലെ നവകേരള സദസിന്റെ മുന്നൊരുക്കം അതിവേഗം പുരോഗമിക്കുകയാണെന്ന് കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ അറിയിച്ചു. വിവിധ വിഭാഗങ്ങളുടെ പ്രത്യേക യോഗങ്ങൾ ഇതിനകം പൂർത്തിയാക്കി.
കേന്ദ്ര, സംസ്ഥാന പെൻഷണർമാരുടെയും പൊതുമേഖല സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ചവരുടെയും യോഗം നാളെ ചേരും. വൈകിട്ട് മൂന്നിന് ഞാറക്കൽ പി.ഡബ്‌ള്യു.ഡി. റെസ്റ്റ് ഹൗസിൽ നവകേരള സദസ് സംഘാടക സമിതി ചെയർമാൻ കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ എ.പി. പ്രിനിൽ, നോഡൽ ഓഫീസർ എസ്. മഹേഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി. സന്ദീപ് എന്നിവർ പങ്കെടുക്കും. എട്ടിന് രാവിലെ പതിനൊന്നിന് ഞാറക്കൽ ജയ്ഹിന്ദ് മൈതാനത്താണ് മണ്ഡലത്തിലെ ജനസദസ്. അന്ന് പ്രഭാത സദസും കലാപരിപാടികളും നടക്കും.