വൈപ്പിൻ: ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ഞാറക്കൽ ശുദ്ധജല സംഭരണി പ്രവർത്തനം ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാലിക്കുടമുടച്ച് നടത്തിയ സമരം സമിതി ചെയർമാൻ പോൾ ജെ. മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ജോസഫ് നരികുളം അദ്ധ്യക്ഷത വഹിച്ചു.
സമിതി ജനറൽ കൺവീനർ ജോളി ജോസഫ്, പി. കെ. ബാഹുലേയൻ, ഫ്രാൻസിസ് അറക്കൽ, ആന്റണി പുന്നത്തറ, രതീഷ് ബാബു, സെബാസ്റ്റ്യൻ തേക്കാനത്ത്, റോസിലി ജോസഫ്, ടി. കെ. മണി, ജോസി ചക്കാലക്കൽ, വർഗീസ് കാച്ചപ്പി ള്ളി, കെ.എ. സേവ്യർ, എൻ.ജി. ശിവദാസ്, എം.എ. സേവ്യർ തുടങ്ങിയവർ സംസാരിച്ചു.