pandhal-marine-drive

കൊച്ചി: നവകേരള സദസിന്റെ ഒരുക്കങ്ങൾ എറണാകുളം മണ്ഡലത്തിൽ ആരംഭിച്ചു. മറൈൻഡ്രൈവ് ഗ്രൗണ്ടിൽ പന്തൽ നിർമ്മാണം പുരോഗമിക്കുകയാണ്. 40000 ചതുരശ്ര അടിയിൽ 7000 പേർക്ക് ഇരിക്കാവുന്ന പന്തലാണ് ഒരുക്കുന്നത്.

പരാതികൾ, അപേക്ഷകൾ, നിവേദനങ്ങൾ എന്നിവ സമർപ്പിക്കുന്നതിന് 25 കൗണ്ടറുകൾ സജ്ജമാക്കും. ഭിന്നശേഷിക്കാർക്കായി രണ്ടും വനിതകൾക്കും മുതിർന്നവർക്കുമായി ഏഴ് വീതവും പൊതുവിഭാഗങ്ങൾക്കായി ഒമ്പത് കൗണ്ടറുകളുമാണ് ഒരുക്കുന്നത്. എട്ടിന് വൈകിട്ട് ആറ് മുതലാണ് എറണാകുളം മണ്ഡലതല നവകേരള സദസ്. അന്ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ പരാതികൾ സമർപ്പിക്കാം. ഹരിത പെരുമാറ്റ ചട്ടം പാലിച്ച് തയ്യാറാക്കുന്ന പന്തലിൽ കുടിവെള്ളം, ശുചിമുറി സൗകര്യങ്ങളും ഉണ്ടാകും.