കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം ശാഖയ്ക്ക് കീഴിലെ ഗുരുദേവ ക്ഷേത്രത്തിൽ പന്ത്രണ്ടാമത് പ്രതിഷ്ഠാദിന വാർഷിക മഹോത്സവത്തിന്റെ നാലാം ദിനത്തിൽ താലപ്പൊലി രഥ ഘോഷയാത്ര നടത്തി. താലപ്പൊലി, പഞ്ചവാദ്യം, ശിങ്കാരിമേളം, ചെണ്ടമേളം, ആട്ട കാവടി മയൂരനൃത്തം എന്നിവയുടെ അകമ്പടിയോടെ മംഗലത്തുതാഴം, അരഞ്ഞാണി മാരുതി ആറുകാലി എന്നീ കുടുംബയൂണിറ്റുകളുടെയും കൂത്താട്ടുകുളം യൂണിയന്റെയും സ്വീകരണം ഏറ്റുവാങ്ങി.

കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ്,​ സെക്രട്ടറി സി.പി .സത്യൻ, വനിതാ സംഘം പ്രസിഡന്റ് ഷീല സാജു, ശാഖാ പ്രസിഡന്റ് ഡി. സാജു,​ വൈസ് പ്രസിഡന്റ് പി.എം. സലിംകുമാർ, സെക്രട്ടറി തിലോത്തമ ജോസ്, യൂണിയൻ കമ്മിറ്റി അംഗം വി.എൻ. രാജപ്പൻ, ക്ഷേത്രം മേൽശാന്തി എം.കെ. ശശിധരൻ ശാന്തി, ഭരണസമിതി അംഗങ്ങളായ ടി.എൻ. സുരേന്ദ്രൻ, എൻ.എം. ഷിജു, മോഹൻദാസ്,​ ബിജു സ്റ്റാർ പ്ലാസ്റ്റ്, വി.ജെ. ശശിധരൻ, ഷൈൻ കക്കാട്ടുപള്ളി,​ രമാ വിശ്വൻ, ജ്യോതി അനിൽ, സി.എ. തങ്കച്ചൻ, പ്രിൻസ് നാരായണൻ, വനിതാ സംഘം പ്രസിഡന്റ് മായ അനിൽ, സെക്രട്ടറി ഡെൽമ, വനിതാ സംഘം വൈസ് പ്രസിഡന്റ് ബിന്ദു ഷിജു എന്നിവർ നേതൃത്വം നൽകി.