ആലുവ: മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് ആലുവയിൽ ബി.ജെ.പി പ്രവർത്തകർ മധുരം വിതരണം ചെയ്തു. ആലുവ മണ്ഡലം പ്രസിഡന്റ് എ. സെന്തിൽകുമാർ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.

ന്യൂനപക്ഷമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഇല്യാസ് അലി, പ്രദീപ് പെരുമ്പടന്ന, രമണൻ ചേലാക്കുന്ന്, ശ്രീലത രാധാകൃഷ്ണൻ, എൻ. ശ്രീകാന്ത്, ശ്രീവിദ്യാ ബൈജു, ധന്യ കൃഷ്ണകുമാർ, ബാലകൃഷ്ണൻ, സുരേഷ് കാട്ടിക്കുഴി, ബാലചന്ദ്രൻ, രഞ്ജിത്ത്, ബിജു തുടങ്ങിയവർ സംസാരിച്ചു.