പറവൂർ: എസ്.എൻ.ഡി.പി യോഗം പറയകാട് ശാഖയിലെ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയുടെ പന്ത്രണ്ടാമത് വാർഷികം ആഘോഷിച്ചു. ഗുരുതിപ്പാടം ഭഗവതിക്ഷേത്രം മേൽശാന്തി താലത്ത് അശോകന്റെ മുഖ്യകാർമ്മികത്വത്തിൽ ഗുരുപൂജ നടന്നു. പ്രതിഷ്ഠാദിന സമ്മേളനം പറവൂർ യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.പി. സലിം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് സി.എൻ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി, യൂണിയൻ കൗൺസിലർമാരായ കെ.ബി. സുഭാഷ്, കണ്ണൻ കൂട്ടുകാട്, ശാഖാ സെക്രട്ടറി ശ്യാംലാൽ, പി.കെ. ദിലീപ്കുമാർ, ജയശ്രീ സൂര്യകാന്തൻ, ബേബി കൃഷ്ണൻ, എൻ.വി. ദിലീപ്കുമാർ എന്നിവർ സംസാരിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സി.എൻ. രാധാകൃഷ്ണൻ, ഹരി വിജയൻ, കെ.ബി. സുഭാഷ്, കണ്ണൻ കൂട്ടുകാട് എന്നിവരെ യൂണിയൻ വൈസ് പ്രസിഡന്റ് ഷൈജു മനയ്ക്കപ്പടി പൊന്നാട അണിയിച്ചു.