rajagiri

കൊച്ചി: രാജഗിരി ബിസിനസ് ലീഗ് ബാസ്‌ക്കറ്റ്ബാൾ ടൂർണമെന്റിൽ ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുടയെ തോല്പിച്ച് ചെന്നൈ ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഐ.ഒ.ബി) ജേതാക്കളായി. വിജയികൾക്ക് ട്രോഫിയും 5000 രൂപയും ലഭിച്ചു. കേരള വർമ്മ കോളേജിനാണ് മൂന്നാം സ്ഥാനം. ലൂസേഴ്‌സ് ഫൈനലിലാണ് ഫ്രാഗൊമെൻ കൊച്ചിയെയാണ് കേരള വർമ്മ പരാജയപ്പെടുത്തിയത്. സമാപന സമ്മേളനത്തിൽ എറണാകുളം ജില്ലാ ബാസ്‌ക്കറ്റ്ബാൾ അസോസിയേഷൻ സെക്രട്ടറി റാണാ താലിയത്ത്, രാജഗിരി വാലി ക്യാമ്പസ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ഫ്രാൻസിസ് സെബാസ്റ്റ്യൻ, അഡ്മിനിസ്‌ട്രേറ്റർ ഫാ. റെജിനാൾഡ് ജോൺ എന്നിവർ പ്രസംഗിച്ചു.