ആലുവ: 60 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേർ ആലുവയിൽ പൊലീസിന്റെ പിടിയിലായി. ആലുവ തായിക്കാട്ടുകര സ്വദേശികളായ സഹൽ, അഫ്‌സൽ എന്നിവരെയാണ് ആലുവ ബൈപ്പാസ് ഭാഗത്ത് നിന്നും ഇന്നലെ രാവിലെ ഒമ്പത് മണിയോടെ പിടികൂടിയത്.

തീവ്രവാദ വിരുദ്ധ സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികൾ പിടിയിലായത്. ബംഗളൂരുവിൽ നിന്നും കൊച്ചിയിലേക്ക് വന്ന ടൂറിസ്റ്റ് ബസിലെ യാത്രക്കാരായിരുന്നു പ്രതികളെന്നാണ് സൂചന. ബൈപ്പാസിൽ ബസിറങ്ങിയ ശേഷം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് പോകാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്.