
വെണ്ണല: എസ്.എൻ.ഡി.പി യോഗം വെണ്ണല ശാഖയുടെ കലണ്ടർ കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി അഭിലാഷ് പ്രകാശനം ചെയ്തു. യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ, ശാഖാ പ്രസിഡന്റ് എ.എം. സുരേന്ദ്രൻ, സെക്രട്ടറി സി. ഷാനാവാസ്, വൈസ് പ്രസിഡന്റ് കെ.ആർ. ബാലകൃഷ്ണൻ, യൂണിയൻ കമ്മിറ്റി അംഗം കെ.എ. വേണു എന്നിവർ പങ്കെടുത്തു.