chemb
ആലങ്ങാട് ചെമ്പോല കളരിയിൽ അയ്യപ്പ മഹാ സത്രത്തിന് തുടക്കം കുറിച്ച് കൊണ്ട് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ദീപം തെളിയിക്കുന്നു

ആലങ്ങാട് : ആലങ്ങാട് ചെമ്പോല കളരിയിൽ അയ്യപ്പ മഹാസത്രത്തിന് തുടക്കം. ആലങ്ങാട്ട് കാവിൽ നിന്ന് നൂറുകണക്കിന് ഭക്തരുടെയും കാവടിയുടെയും പൂത്താലത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് ഘോഷയാത്ര നടന്നത്. തുടർന്ന് വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട് കൊടിയേറ്റി. ശബരിമല മുൻമേൽശാന്തി ആത്രശേരി രാമൻ നമ്പൂതിരിപ്പാടാണ് വിഗ്രഹപ്രതിഷ്ഠ നടത്തിയത്. അതിനുശേഷം നടന്ന സത്രസമാരംഭസഭ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനംചെയ്തു. കൈതപ്രം ദാമോദരൻ നമ്പൂതിരി ദീപം തെളിച്ചു. സത്രസമിതി ചെയർമാൻ ശശിധരൻ എസ്. മേനോൻ അദ്ധ്യക്ഷത വഹിച്ചു. പന്തളം കൊട്ടാരം ട്രസ്റ്റ് സെക്രട്ടറി നാരായണവർമ്മ മുഖ്യാതിഥിയായി. യജ്ഞാചാര്യൻ ഡോ. പള്ളിക്കൽ സുനിൽ സത്രസന്ദേശം നൽകി. ശബരി ശശികുമാർ ദ്രവ്യസമർപ്പണം നടത്തി. സത്രം ജനറൽ കൺവീനർ പി.എസ്. ജയരാജ്, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ആർ. ശ്രീകുമാർ ചെമ്പോല, ഗോപാലകൃഷ്ണ മേനോൻ, കെ. രജികുമാർ, ആലങ്ങാട് ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ്, പഞ്ചായത്ത് പ്രസിഡന്റ് പി.എം. മനാഫ് എന്നിവർ സംസാരിച്ചു. തുടർന്നുള്ള ഏഴുദിവസങ്ങളിലും ആത്മീയാചാര്യന്മാരുടെ പ്രഭാഷണവും വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 10ന് നടക്കുന്ന സമംഗളസഭ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ആലങ്ങാട് യോഗം അയ്യപ്പമഹാസത്രസമിതിയാണ് അയ്യപ്പമഹാസത്രത്തിന്റെ സംഘാടകർ.