
ആലുവ: 42 -ാമത് ഓൾ കേരള മാസ്റ്റേഴ്‌സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് സീനിയർ വിഭാഗം ഓട്ടത്തിൽ ആലുവ കുട്ടമശേരി സങ്കീർത്തനം വീട്ടിൽ എൻ.ഐ. രവീന്ദ്രന് സ്വർണം. അഞ്ച് കിലോമീറ്റർ ഓട്ടത്തിലാണ് സ്വർണം നേടിയത്. 1500 മീറ്റർ, 800 മീറ്റർ എന്നിവയിൽ വെള്ളി മെഡലും സ്വന്തമാക്കി.
ഫെബ്രുവരിയിൽ ഹൈദരാബാദിൽ നടക്കുന്ന ഓൾ ഇന്ത്യാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനും രവീന്ദ്രൻ യോഗ്യത നേടി. എസ്.എൻ.ഡി.പി യോഗം ചാലയ്ക്കൽ ശാഖ പ്രസിഡന്റ്, ചാലക്കൽ ഡോ. അംബേദ്കർ സ്മാരക ലൈബ്രറി പ്രസിഡന്റ്, ശ്രീനാരായണ എംപ്ലോയീസ് ഫോറം, കീഴ്മാട് പൗരാവകാശ സമിതി തുടങ്ങിയവയുടെ ഭാരവാഹിയാണ്.