പെരുമ്പാവൂർ: തൊഴിലുറപ്പ് തൊഴിൽ മേഖല ഡ്രോണുമായി ബന്ധപ്പെടുത്തരുതെന്ന് കേരള കെട്ടിട നിർമ്മാണ തൊഴിലാളി കോൺഗ്രസ് (കെ കെ എൻ.ടി.സി. ) യോഗം ആവശ്യപ്പെട്ടു.
കേരളത്തിലെ ഒട്ടേറെ തൊഴിലാളികൾ പണിയെടുക്കുന്ന തൊഴിലുറപ്പ് മേഖലയി​ലെ ഭൂരിപക്ഷം പേരും പാവപ്പെട്ട സ്ത്രീ തൊഴിലാളികളാണ്.
അടുത്തകാലത്ത് സർക്കാരുകളുടെ ഭാഗത്തുനിന്ന് തൊഴിലുറപ്പ് മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളെ നിരീക്ഷിക്കുന്നതിന് ഡ്രോൺ ക്യാമറ ഉപയോഗിക്കുവാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്നതായാണ് അറിയുന്നത്. തൊഴിലാളികളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്ന ഇത്തരം നീക്കങ്ങൾ അപലപനീയമാണെന്ന് കെ.കെ എൻ.ടി.സി ജില്ലാ വൈസ് പ്രസിഡന്റ് കെ.എൻ. സുകുമാരൻ പറഞ്ഞു. തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിച്ചും സമയബന്ധിതമായി അവരുടെ വേതനം നൽകുവാനും ആണ് സർക്കാരുകൾ ശ്രദ്ധിക്കേണ്ടത്.

നിർമ്മാണ മേഖലയിൽ പണിയെടുക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെ നേരെ കടന്നു കയറി അവരെ നിരീക്ഷിക്കാനുള്ള വൈസ് പ്രസിഡന്റ് അറിയിച്ചു.