കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് സ്വകാര്യ സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള പാലക്കുഴയിലെ ഗോഡൗണിൽ വൻ തീ പിടിത്തം. ഗോഡൗൺ പൂർണമായും കത്തിനശിച്ചു. നഷ്ടം കണക്കാക്കപ്പെട്ടിട്ടില്ല. കൂത്താട്ടുകുളം, പിറവം, മൂവാറ്റുപുഴ, തൊടുപുഴ, കല്ലൂർക്കാട്, പുത്തൻകുരിശ് തുടങ്ങിയ ആറോളം യൂണിറ്റുകളിൽ നിന്നുള്ള അഗ്‌നിശമന സേന എത്തിയെങ്കിലും തീ നിയന്ത്രണ വിധേയമായിട്ടില്ല. ഫയർഫോഴ്‌സ് തീ അണയ്ക്കാൻ ശ്രമം തുടരുന്നു.