തൃപ്പൂണിത്തുറ: പുതിയകാവ് ക്ഷേത്ര മൈതാനിയിൽ 9ന് നടക്കുന്ന നവകേരള സദസിന്റെ ഭാഗമായി കനിവ് പാലിയേറ്റീവ് തൃപ്പൂണിത്തുറ ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച കൂട്ടനടത്തം കാർഡിയോളജിസ്റ്റ് ഡോ. ജോ ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസിൽ നിന്ന് ആരംഭിച്ച മോണിംഗ് വാക്ക് വിത്ത് ഡോ. ജോ ജോസഫ് എന്ന പേരിലെ കൂട്ടനടത്തം നഗരംചുറ്റി ലായം കൂത്തമ്പലത്തിൽ സമാപിച്ചു.

പീപ്പിൾസ് അർബൻ ബാങ്ക് ചെയർമാൻ ടി.സി. ഷിബു, നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ്, കനിവ് ജില്ലാ സെക്രട്ടറി എം.പി. ഉദയൻ, ഏരിയാ രക്ഷാധികാരി പി. വാസുദേവൻ, ഏരിയാ സെക്രട്ടറി കെ.ആർ. രജീഷ്, ട്രഷറർ ഇ.എസ്. രാകേഷ് പൈ എന്നിവർ സംസാരിച്ചു . ശ്രീപൂർണത്രയീശ ക്ഷേത്രസമിതി സെക്രട്ടറി പ്രകാശ് അയ്യർ, ഡോ. ജ്യോതി ശ്രീകുമാർ, ദീപ കെ. രാജൻ, അഡ്വ. എസ്. മധുസൂദനൻ, സി.എൻ. സുന്ദരൻ എന്നിവർ നേതൃത്വം നൽകി.