അങ്കമാലി :സംസ്ഥാന തല കെ.ടി.യു വോളിബാൾ ടൂർണമെന്റിൽ അങ്കമാലി ഫിസാറ്റ് എൻജിനിയറിംഗ് കോളേജ് യൂണിവേഴ്സിറ്റി ചാമ്പ്യൻമാരായി. തിരുവനന്തപുരം മാർ ബെസേലിയസ് ഗ്രൗണ്ടിൽ എ പി ജെ അബുൽ കലാം സാങ്കേതിക സർവകലാശാല നടത്തിയ ഓൾ കേരള ഇന്റർസോൺ മത്സരത്തിൽ സാങ്കേതിക സർവകലാശാല ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ. പി.എ. രമേഷ് കുമാറിൽ നിന്ന് ഫിസാറ്റ് വോളിബാൾ ടീം ക്യാപ്ടൻ കെ.അക്ഷയ് കപ്പ് ഏറ്റുവാങ്ങി. യൂണിവേഴ്സിറ്റി വോളിബാൾ ടീമിലേക്ക് ഫി സാറ്റിലെ അമൽ കൃഷ്ണ, കെ.അക്ഷയ് , നിതിൻ ദാസ്, സെബിൻ ബിനു, അഭിജിത് ഉദയൻ എന്നിവരെ തിരഞ്ഞെടുത്തു.