മരട്: മരട് നഗരസഭയുടെ നേതൃത്വത്തിൽ നടത്തിയ അദാലത്ത് 'ജനസദസ്' അവസാന ദിവസവും വൻ ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. ഇന്നലത്തെ അദാലത്തിൽ തീർപ്പാക്കിയ 401 അപേക്ഷകളുൾപ്പെടെ നാല് കേന്ദ്രങ്ങളിലായി തീർപ്പാക്കിയ അപേക്ഷകളുടെ എണ്ണം 1241 ആയി. അതോടൊപ്പം ചെയർമാന്റെ ദുരിതാശ്വാസനിധിയിൽ നിന്ന് 62 പേർക്ക് ധനസഹായവും കൈമാറി. തീർപ്പാക്കിയ അപേക്ഷകളിലെ സർട്ടിഫിക്കറ്റ് നഗരസഭാ ജീവനക്കാർ വീടുകളിൽ എത്തിക്കും.
സമാപന ചടങ്ങിൽ നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, വെെസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.ഡി. രാജേഷ്, റിനി തോമസ്, ബിനോയ് ജോസഫ്, ശോഭചന്ദ്രൻ, കൗൺസിലർമാർ, നഗരസഭ സെക്രട്ടറി ഇ. നാസിം, എം.ഇ എം.കെ. ബിജു, സൂപ്രണ്ട് ജിഷ ജോൺ, ആർ.ഐ ഷീജ, ഹെൽത്ത് സൂപ്പർവൈസർ പ്രേംചന്ദ്, എച്ച്.ഐ പി.ഐ. ജേക്കബ്സൺ എന്നിവർ പങ്കെടുത്തു.