കൊച്ചി: വരാപ്പുഴ സർവീസ് സഹകരണ ബാങ്കിലെ 75 വയസ് തികഞ്ഞ അംഗങ്ങൾക്കുള്ള പെൻഷൻ വിതരണത്തിന്റെ ഉദ്ഘാടനം സംസ്ഥാന കാർഷിക ബാങ്ക് ഡയറക്ടർ ബോർഡ് അംഗം ടി.എ. നവാസ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് രാജേഷ് ചീയ്യേടത്ത് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഫ്രാൻസിസ് പുനത്തിൽ, ഡയറക്ടർ ബോർഡ് അംഗങ്ങളായ സാജൻ ചക്യത്ത്, കെ.സി. പൈലി, ജൂജൻ വില്ലി, ആന്റണി നോണി, ജിതീഷ് ലാസർ, രത്‌നാകര പൈ, രമേശൻ, ജോൺസൺ കാട്ടിപ്പറമ്പിൽ, മിനി ജൂഡ്‌സൺ, ലിസ ഗ്ലാൻസൺ, വിജി സുരഷ്, സി.ഡി.എസ് ചെയർപേഴ്‌സൺ വിജി, ബാങ്ക് സെക്രട്ടറി റുക്‌സാന ബായ് തുടങ്ങിയവർ സംസാരിച്ചു.