കടവന്ത്ര: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയിലെ പനമ്പിള്ളിനഗർ ഗുരുദേവ കുടുംബ യൂണിറ്റ് യോഗം മട്ടലിൽ ക്ഷേത്ര ഹാളിൽ രക്ഷാധികാരി ടി.എൻ. രാജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ. ജവഹരിനാരായണൻ. ട്രഷറർ പി.വി. സാംബശിവൻ, വനിതാ സംഘം പ്രസിഡന്റ് ഭാമ പത്മനാഭൻ, പി.എം. വത്സരാജ് . ടി.എൻ. രാജീവ് എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി ടി.എൻ. രാജീവ് (രക്ഷാധികാരി), പി.എം. വത്സരാജ് (കൺവീനർ), സ്മിതാ രാജൻ (ജോയിന്റ് കൺവീനർ), എ.കെ. ഗംഗാധരൻ, കെ.എ. ലെനിൻ, കെ. ശശിധരൻ, എസ്. മോഹൻദാസ്, പി.എ. വിനോദ്, എം. പ്രവീൺ, ഷീലാ വിശ്വംഭരൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.