തൃപ്പൂണിത്തുറ: ഉദയംപേരൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ വൻഭൂരിപക്ഷത്തിൽ വിജയിച്ചു. മുന്നണി സ്ഥാനാർത്ഥികളായ ടി.കെ. ജയചന്ദ്രൻ, ടി.ടി. ജയരാജ്, മനോജ് നാറാണത്ത്, കെ.എസ്. ലിജു, കെ.കെ. ഷാബു, അജി വല്ലംചാത്ത്, പ്രിൻസിയ ജോളി, ഷീജ ബാബു, കെ. ഷീജ, പി.ജി. രാജൻ, എ.ഡി. സുധിമോൻ എന്നിവരാണ് വിജയിച്ചത്. മുന്നണി സ്ഥാനാർത്ഥികളെല്ലാം 600 ൽ പരം വോട്ടുകളുടെ ഭൂരിപക്ഷം സ്വന്തമാക്കി.