renji-panicker

കൊച്ചി: മുൻകൂർ നൽകിയ തുക തിരിച്ചുകിട്ടാത്തതിനെ ചൊല്ലി തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കരും തിയേറ്ററുടമകളും തമ്മിലുള്ള തർക്കം ഒത്തുതീർന്നു. വിലക്ക് ഒഴിവാക്കി രഞ്ജി പണിക്കരുടെ പുതിയ സിനിമ ഈമാസം എട്ടിന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

രഞ്ജി പണിക്കർ പങ്കാളിയായ സ്ഥാപനം ഏഴുവർഷം മുമ്പ് വിതരണം ചെയ്ത സിനിമയുടെ മുൻകൂർതുകയായ 30 ലക്ഷം രൂപ തിരികെ കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് പുതിയ ചിത്രം 'എ രഞ്ജിത് സിനിമ" റിലീസ് ചെയ്യേണ്ടെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫ്യുയോക് തീരുമാനിച്ചത്. തവണകളായി തുക നൽകാമെന്ന് രഞ്ജി പണിക്കർ ഉറപ്പുനൽകിയെന്ന് ഫ്യുയോക് പ്രസിഡന്റ് കെ. വിജയകുമാർ പറഞ്ഞു. രഞ്ജി പണിക്കർ അഭിനയിച്ചതോ നിർമ്മിച്ചതോ സഹകരിച്ചതോ ആയ സിനിമകൾ പ്രദർശിപ്പിക്കേണ്ടെന്നായിരുന്നു തിയേറ്ററുടമകളുടെ തീരുമാനം.