അങ്കമാലി:നവ കേരള സദസി​ന് മുന്നോടിയായി ഡിസംബർ 5,6 തീയതികളിൽ അങ്കമാലി മണ്ഡലത്തിൽ കലാകാര സംഗമ യാത്ര സംഘടിപ്പിക്കും. എ.പി കുര്യൻ പഠനകേന്ദ്രത്തിന്റെയും പുരോഗമന കലാ സാഹിത്യ സംഘത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കലാകാര സംഗമ യാത്രയിൽ ജനകീയ ചിത്രരചന,നാടൻ പാട്ട്,കവിത, മിമിക്രി,ലഘു നാടകം,വനിതകളുടെ കൈകൊട്ടി കളി എന്നീ പരിപാടികൾ ഒരു പഞ്ചായത്തിൽ ഒരു കേന്ദ്രത്തിൽ അവതരിപ്പിക്കും. ഡിസംബർ 5 ന് 2.30 ന് അയ്യമ്പുഴയിൽ നിന്നാരംഭിക്കുന്ന ജാഥ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി ഡിസംബർ 6 ന് വൈകീട്ട് അങ്കമാലി ടി ബി ജംഗ്ഷനിൽ സമാപിക്കും. കലാകാര സംഗമ യാത്രയിൽ വിവിധ പ്രദേശങ്ങളിലെ കലാകാരന്മാർ പങ്കെടുക്കും. യാത്ര വിജയിപ്പിക്കണമെന്ന് എ പി കുര്യൻ പഠന കേന്ദ്രം സെകട്ടറി കെ.പി. റെജീഷും പുരോഗമന കലാ സാഹിത്യ സംഘം സെക്രട്ടറി ഷാജി യോഹന്നാനും അഭ്യർത്ഥിച്ചു.