അങ്കമാലി:കാലടി ഗ്രാമപഞ്ചായത്തിലും അങ്കമാലി നഗരസഭയുടെ നായത്തോട്, ചെത്തിക്കോട് പ്രദേശങ്ങളിലും ക്യഷിക്കും കുടിവെള്ളത്തിനുമായി ജനങ്ങളുടെ ആശ്രയമായ ആവണംകോട് ജലസേചന പദ്ധതി സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം അവതാളത്തിലായിരിക്കുകയാണ്. സർക്കാർ അനാസ്ഥ കൈവെടിഞ്ഞ് പമ്പിംഗ് ഉടൻ ആരംഭിക്കുവാൻ നടപടികൾ സ്വീകരിക്കണമെന്ന് റോജി എം. ജോൺ എം.എൽ.എ ആവശ്യപ്പെട്ടു. പദ്ധതിയിൽ വൈദ്യുതി ചാർജി​നത്തിൽ ജലസേചന വകുപ്പ് ഏകദേശം 3 കോടി രൂപ കുടിശി​ക അടയ്ക്കാനുന്ന് കാണിച്ച് കെ.എസ്.ഇ.ബി പമ്പ് ഹൗസിേേലക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്, ഇത് സംബന്ധിച്ച് വൈദ്യുതിവകുപ്പ് മന്ത്രി ഉൾപ്പെടെയുള്ള ആളുകളുമായി താൻ സംസാരിച്ചെങ്കിലും ജലസേചന വകുപ്പ് തുക അടയ്ക്കാതെ കണക്ഷൻ പുനസ്ഥാപിക്കാൻ കഴിയില്ല എന്നാണ് അറിയിച്ചിരിക്കുന്നത്. തുക അടയ്ക്കാൻ ജലസേചന വകുപ്പിനോട് ആവശ്യപ്പെടുമ്പോൾ ഫണ്ടിന്റെ അപര്യാപ്തത പറയുകയാണ്. സർക്കാരിന്റെ രണ്ട് വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയുടെ ദുരിതം അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണ്. വിഷയത്തിൽ ഉടൻ പരിഹാരമുണ്ടായില്ലെങ്കിൽ കൃഷിക്കാരെ അണിനിരത്തി ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് റോജി എം. ജോൺ എം.എൽ.എ കൂട്ടിച്ചേർത്തു.