തൃപ്പൂണിത്തുറ: സമഗ്രശിക്ഷ കേരള തൃപ്പൂണിത്തുറ ബി.ആർ.സി ലോകഭിന്നശേഷിദിന ആഘോഷ പരിപാടി 'എബിലിറ്റി ഫെസ്റ്റ്' സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. ബി.പി.സി ധന്യ ചന്ദ്രൻ അദ്ധ്യക്ഷയായി.
ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് റോയൽ റോട്ടറി ക്ലബ് സൗജന്യ തയ്യൽ മെഷീൻ വിതരണം ചെയ്യുന്ന പദ്ധതി പ്രസിഡന്റ് രാമകൃഷ്ണൻ പോറ്റി പ്രഖ്യാപിച്ചു. ശാരീരിക പരിമിതികളെ അതിജീവിച്ച സംഗീത പ്രതിഭ ഡിക്സൺ സേവ്യറിനെ ആദരിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, സിനിമാ താരം സ്വാസിക വിജയ്, ദീപ്തി സുമേഷ്, രാധികാ വർമ്മ, സാവിത്രി നരസിംഹറാവു, എ.ഇ.ഒ കെ.ജെ. രശ്മി, കെ.എൻ.ഷിനി, ഷമീന ബീഗം എന്നിവർ സംസാരിച്ചു.