കൊച്ചി: നവകേരള സദസിന്റെ പ്രചാരണാർഥം നടത്തുന്ന നവകേരള കലാവാരത്തിന്റെ മൂന്നാം ദിനത്തിൽ എളമക്കരയിൽ കലാസന്ധ്യ അരങ്ങേറി. പള്ളുരുത്തി ഓളം മ്യൂസിക് ബാന്റിന്റെ വയലിൻ ഫ്യൂഷൻ, കരോക്കെ ഗാനമേള, ആർട്ടിസ്റ്റിക് യോഗ,നാടൻ പാട്ട് എന്നിവ നടന്നു. കൊച്ചി നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ആർ. റെനീഷ് ഉദ്ഘാടനം ചെയ്തു. പി.എൻ. സീനുലാൽ, ഷാഹുൽ ഹമീദ് എന്നിവർ പങ്കെടുത്തു.