youth
യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റായി സിജോ ജോസഫ് ചുമതലയേറ്റപ്പോൾ

കൊച്ചി: യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായി സിജോ ജോസഫ് ചുമതലയേറ്റു. മുൻ ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണിയാണ് ചുമതല കൈമാറിയത്.

ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് യോഗം ഉദ്ഘാടനം ചെയ്തു. ടി.ജെ വിനോദ് എം.എൽ.എ, എ.ഐ.സി.സി അംഗം ദീപ്തി മേരി വർഗീസ്, കെ.പി.സി.സി ഭാരവാഹികളായ ജോസഫ് വാഴക്കൻ, അജയ് തറയിൽ, എം.ആർ. അഭിലാഷ്, ജിന്റോ ജോൺ, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വൈശാഖ് എസ്. ദർശൻ, സംസ്ഥാന ജനറൽ സെക്രട്ടറി നോബൽ കുമാർ പി.എ അബ്ദുൽ റഷീദ്, വിഷ്ണു പ്രദീപ്, എൽദോ ബാബു വട്ടകാവിൽ തുടങ്ങിയവർ പങ്കെടുത്തു.