members

കൊച്ചി: യു.ടി.യു.സി ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി കെ.ടി. വിമലൻ (പ്രസിഡന്റ് ), മുരളി കൃഷ്ണ (വർക്കിംഗ് പ്രസിഡന്റ് ), ബേബി പാറേക്കാട്ടിൽ, അഷറഫ് പാളി, കെ.കെ. സാലിഹ് (വൈസ് പ്രസിഡന്റുമാർ), ജെ. കൃഷ്ണകുമാർ (സെക്രട്ടറി), ടി.കെ. ഇന്ദുലേഖ, ബി.എ. സൈനുദ്ദീൻ, എൻ.കെ. നാസർ (ജോയിന്റ് സെക്രട്ടറിമാർ), സി.പി. മാർട്ടിൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.