expo

നെടുമ്പാശേരി: ആകർ ബ്യൂട്ടി സലൂൺ എക്‌സ്‌പോ ഇന്നും നാളെയുമായി സിയാൽ കൺവെൻഷൻ സെന്ററിൽ നടക്കും.

രാവിലെ 11 മണിക്ക് അൻവർ സാദത്ത് എം.എൽ.എ ബ്യൂട്ടി ഷോ ഉദ്ഘാടനം ചെയ്യും.

രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് വരെ നടക്കുന്ന എക്‌സിബിഷനിൽ പ്രവേശനം സൗജന്യമായിരിക്കും.

നാൽപ്പതിലധികം പ്രമുഖ ബ്രാൻഡുകൾ പങ്കെടുക്കുന്ന ബ്യൂട്ടി ഷോയിൽ 5000ലേറ ബ്യൂട്ടീഷ്യൻമാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എക്‌സ്‌പോയിൽ 16ലധികം തത്സമയ സെമിനാറുകൾ സംഘടിപ്പിക്കും. ബ്യൂട്ടീഷ്യൻമാർക്ക് ഏറ്റവും പുതിയ ഉത്പന്നങ്ങൾ അടുത്തറിയാൻ സാധിക്കും.