അങ്കമാലി: കേന്ദ്ര സർക്കാർ പദ്ധതികളേയും പരിപാടികളേയുംകുറിച്ച് അവബോധം വർദ്ധിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന വികസിത് ഭാരത് സങ്കൽപ് യാത്ര അങ്കമാലി മേഖലയിൽ പര്യടനം ആരംഭിച്ചു. എറണാകുളം ജില്ലാ ലീഡ് ബാങ്ക് മാനേജർ പി.ഡി. മോഹൻകുമാർ അങ്കമാലി മേഖലയിലെ പര്യടനം ഉദ്ഘാടനം ചെയ്തു. നബാർഡ് മാനേജർ വിഷ്ണു എച്ച്. ദാസ്, കൃഷിവിജ്ഞാനകേന്ദ്രം സയന്റിസ്റ്റ് പുഷ്പരാജ്, സാമ്പത്തിക സാക്ഷരതാ കൗൺസിലർ ഹരികുമാർ, ഫാക്ട് പ്രതിനിധി നിഖിത തുടങ്ങിയവർ ക്ലാസെടുത്തു. കിസാൻ ക്രെഡിറ്റ് കാർഡുകളുടെ വിതരണവും നടന്നു. ജനുവരി 24ന് ചെല്ലാനത്ത് സമാപിക്കും