കൊച്ചി: നവകേരള സദസിന്റെ പ്രചാരണാർത്ഥം പെരുമാന്നൂർ മേഖലയിൽ എൽ.ഡി.എഫ്. ജനകീയ വിളംബര റാലി സംഘടിപ്പിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.എൻ. സീനുലാൽ ഫ്ലാഗ് ഓഫ് ചെയ്തു. പെരുമാന്നൂരിൽ നിന്ന് ആരംഭിച്ച് ചക്കാലക്കൽ ജംഗ്ഷനിൽ റാലി സമാപിച്ചു. കൗൺസിലർമാരായ കെ.പി. ലതിക, എസ്. ശശികല, ഡി.ടി. വർഗീസ് , പി.ജി. വിനീഷ്, എം.കെ. കൃഷ്ണൻ, ജാൻസി ജോഷി, എം.ഡി. സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
എട്ടിന് മറെെൻഡ്രെെവിലാണ് എറണാകുളം മണ്ഡലത്തിലെ നവകേരള സദസ്.